മുഹമ്മദ്‌ അജീറിനെ എസ് എസ് എഫ് ചേറൂർ യൂണിറ്റ് കമ്മിറ്റി ആദരിച്ചു

വേങ്ങര: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ എൽ പി വിഭാഗം മലയാളം വായന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ അജീർ സി എം നെ എസ് എസ് എഫ് ചേറൂർ യൂണിറ്റ് കമ്മിറ്റി ആദരിച്ചു. 

യൂണിറ്റ് ജനറൽ സെക്രട്ടറി ഷമ്മാസ് പുള്ളാട്ട്, യൂണിറ്റ് സെക്രട്ടറി സഈദ് എം, സെക്ടർ ഭാരവാഹികളായ ഷമീൽ ഫർഹാൻ, മുസ്തഫ അഹ്സനി എന്നിവർ സംബന്ധിച്ചു.

ചേറൂർ ചോയിമഠത്തിൽ ജാബിർ - സക്കിയ ദമ്പതികളുടെ മകനായ അജീർ കഴിഞ്ഞ വർഷവും ജില്ലയിൽ എത്തിയിരുന്നു. ജേഷ്ഠൻ അനസും സാഹിത്യോത്സവ് മത്സരങ്ങളിൽ സജീവമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}