ടോയ്‌ലെറ്റ് കോപ്ലക്സ് ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള മെമെന്റോ വിതരണവും നടത്തി

വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം നിർമ്മിച്ച വേങ്ങര ജി വി എച്ച് എസ് എസ് ലെ (ബോയ്സ് ഹൈസ്കൂൾ) ടോയ്‌ലെറ്റ് കോപ്ലക്സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി പി എം ബഷീർ സാഹിബ്‌ നിർവഹിച്ചു. 

തുടർന്ന് നടന്ന യോഗത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെമെന്റൊയും ബഷീർ സാഹിബ്‌ വിതരണം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് മീരാൻ വേങ്ങര അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ പ്രേം ഭാസ് സ്വാഗതം ആശംസിക്കുകയും മുൻ എസ് എം സി ചെയർമാൻ പൂഴിത്തറ പോക്കർ ഹാജി, VHSE പ്രിൻസിപ്പൽ ഫൈസൽ, എച്ച് എം ഷീന മാഡം, സൈദ് മാഷ്, പി ടി എ എക്‌സിക്യുട്ടീവ് മെമ്പർ കുഞ്ഞു ഹാജി എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി ലീന ടീച്ചർ നന്ദി പറയുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}