എ ആർ നഗർ: അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച അർബുദ, ജീവിതശൈലി രോഗനിർണയ ക്യാമ്പും, തിരൂർ സഞ്ചരിക്കുന്ന നേത്ര പരിശോധന വിഭാഗത്തിന്റെ കണ്ണ് പരിശോധനയും വാർഡ് 12 പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്, വൈസ് പ്രസിഡന്റ് ശൈലജ പുനത്തിൽ, വാർഡ് മെമ്പർ സൈദലവി കോയ മറ്റ് മെമ്പർമാർ എന്നിവർ ക്യാമ്പിൽ പങ്കെടിത്തു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.