വേങ്ങര സായംപ്രഭയിലേക്ക് കാരൻസ് ബോർഡ് സമ്മാനിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ ഒന്നരവർഷത്തെ സർവീസിനു ശേഷം സ്വന്തം നാടായ എറണാകുളം മലയാറ്റൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് രാജലക്ഷ്മി പഞ്ചായത്ത് സായംപ്രഭയിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി കാരംസ് ബോർഡ് സമ്മാനമായി നൽകി. 

എല്ലാവരോടും അതിവേഗം  സൗഹൃദത്തിൽ എത്തുന്ന രാജലക്ഷ്മി ഒന്നര വർഷത്തെ സർവീസിൽ വേങ്ങരയിൽ ഒട്ടനവധി നല്ല സൗഹൃദങ്ങൾ ബാക്കിവെച്ചാണ് സ്ഥലം മാറിപോകുന്നത്. 
പഞ്ചായത്ത് ഓഫീസിന്റെ അരികിലുള്ള സായംപ്രഭാ ഹോം ദൈനംദിനം സന്ദർശിക്കുകയും അവിടെയുള്ള മുതിർന്ന പൗരന്മാരുമായി കുശലം അന്വേഷിക്കുകയും പതിവായിരുന്നു, അവരുടെ ഓർമക്കായി കാരൻസ് ബോർഡ് നൽകുന്നു എന്നാണ് രാജലക്ഷ്മി പറയുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}