വേങ്ങര: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേങ്ങര ടൗൺ പൗരസമിതി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് എം.കെ റസാക്ക് പതാക ഉയർത്തി.
ചടങ്ങിൽ സോഷ്യൽ അസീസ് ഹാജി സ്വാതന്ത്ര്യ ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു. പി കെ ഉമ്മർ കുട്ടി സ്വാഗതവും സി എച്ച് സൈനുദ്ധീൻ നന്ദിയും പറഞ്ഞു.
ശുചീകരണ പ്രവൃത്തികൾക്കും മധുരപലഹാര വിതരണത്തിനും ലത്തീഫ് കാപ്പൻ , സദക്കത്തലി എൻ.കെ, മുത്തു പി , മഹർ സാദിക്ക്, സിറാജ് കീരി, രാജൻ കെ.സി, താജുദ്ധീൻ, കോയ STU , എം.ടികരീം, അറഫ മുനീർ, ഗഫൂർ പുല്ലമ്പലവൻ, കെ.പി.കെ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
