വേങ്ങര: ചേറൂർ പി പി ടി എം വൈ ഹയർസെക്കന്ററി സ്കൂളിലെ ഭൂമിത്രസേനയുടെയും എൻ എസ് എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണചന്ത സംഘടിപ്പിച്ചു.
വിദ്യാർത്ഥികളായ എം റഷാഫെബിൻ, ടി മിദുഷ, സി പി ഫാത്തിമ ഷഹാന
തുടങ്ങിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കുട്ടികൾ വീടുകളിലും സ്‌കൂളിലുമായി കൃഷിചെയ്ത ഉൽപന്നങ്ങൾ സ്‌കൂളിന് മുൻവശമുള്ള അങ്ങാടിയിൽ വിപണനം നടത്തിയത്.
മത്തൻ, കുമ്പളം, ചേന, കാച്ചിൽ, വാഴുതന തുടങ്ങിയ പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ, ഫലവർഗങ്ങൾ തുടങ്ങി പ്രാദേശികമായി ലഭ്യമാവുന്ന എല്ലാം തന്നെ ചന്തയിൽ ലഭ്യമാക്കിയിരുന്നു.
യുവതലമുറയുടെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ഈ കാലഘട്ടത്ത് പോഷകസമ്പുഷ്ടമായ പഴയ ഭക്ഷണസംസ്കാരത്തെക്കുറിച്ചു ആളുകളെ ബോധവൽക്കരിക്കുക എന്നുള്ളതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.
ആദ്യവില്പന നടത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ടി ഹനീഫ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ കണ്ണമംഗലം പഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തയ്യിൽ റൈഹാനത്ത് മാനേജർ എ കെ സൈനുദ്ധീൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ പി അസീസ്മാസ്റ്റർ പിടിഎപ്രസിഡണ്ട് ഷുക്കൂർ കണ്ണമംഗലം പൂക്കുത്ത് മുജീബ് ഭൂമിത്ര സേന കോഡിനേറ്റർ കെ ടി ഹമീദ് എൻഎസ്എസ് കോഡിനേറ്റർ ടി റാഷിദ് പി കെ ഗഫൂർ വി എസ് ബഷീർ ഹംസ പുള്ളാട്ട് ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.