വേങ്ങരയിൽ പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചു. പേപ്പർ മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പ്രത്യേകം നിക്ഷേപിക്കുന്ന തരത്തിലാണ് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത്. 

ആദ്യഘട്ടത്തിൽ 50 ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വേങ്ങര ബസ് സ്റ്റാൻഡിൽ ബിന്നുകൾ സ്ഥാപിച്ചുകൊണ്ട് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. 

സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺമാരായ ഹസീന ബാനു, സലിം എ.കെ, ആരിഫ മടപ്പള്ളി, സെക്രട്ടറി അനിൽ കുമാർ ജി, മറ്റു മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എംപി, അബ്ദുൽ ഖാദർ സിപി, തുമ്പയിൽ നുസ്രത്ത്, ഖമർ ബാനു, റുബീന അബ്ബാസ്, നജ്മുന്നീസ സാദിഖ്, അസിസ്റ്റൻറ് സെക്രട്ടറി ലീഷ ടി.കെ, ജൂനിയർ സൂപ്രണ്ട് ബീന, ഹെൽത്ത് ഇൻസ്പെക്ടർ നയന, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}