വേങ്ങര: ദളിത് കോൺഗ്രസ് വേങ്ങര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 162-ാം മത് ജന്മദിനത്തിൽ ഇന്ദിരാജി ഭവനിൽ പുഷ്പാർച്ചനയും സ്നേഹ സംഗമവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന് ഉദ്ഘാടനം ചെയ്തു. സി എം വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. കെ.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി വേലായുധൻ, ശ്രീധരൻ ഏ ആർ നഗർ, സുകുമാരൻ കെ പി, ബാലകൃഷ്ണൻ കക്കാളശ്ശേരി എന്നിവർ സംസാരിച്ചു. സുധീഷ് പാണ്ടികശാല സ്വാഗതവും എ.കെ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
വേങ്ങര ദളിത് കോൺഗ്രസ് മഹാത്മാ അയ്യങ്കാളി ജയന്തി അനുസ്മരണം നടത്തി
admin