കോട്ടക്കൽ: നഗരസഭാ ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിൽ പ്രവാസി കെയർ ക്യാമ്പയിന്റെ ഭാഗമായി പ്രവാസി ക്ഷേമ നിധി & നോർക്ക കാർഡ് രെജിസ്ട്രേഷൻ തുടങ്ങിയവയുടെ സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ഈസ്റ്റ് വില്ലൂർ അൽ ഇഹ്‌സാൻ മദ്രസയിൽ നടന്ന ക്യാമ്പിൽ മുൻ പ്രവാസികളും നിലവിലെ പ്രവാസികളുമുൾപ്പടെ 40 ലധികം പ്രവാസികൾ സേവനങ്ങൾ ഉപയോഗപ്പെടുത്തി.
വാർഡിലെ പ്രവാസികൾക്കായി നടത്തുന്ന പ്രവാസി കെയർ ക്യാമ്പയിന്റെ ഭാഗമായി നോർക്ക കാർഡ് & ക്ഷേമ നിധിയിൽ അംഗത്വമെടുക്കുന്നതിന് വാട്സാപ്പ് മുഖേനെ ഓഗസ്റ്റ് 31 വരെ സൗജന്യമായുള്ള സേവനമൊരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 31 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പ്രവാസി ഹോം കാമ്പയ്ൻ, പ്രിവിലേജ് കാർഡ് വിതരണം, ക്ഷേമ നിധി, നോർക്ക കാർഡ് അംഗത്വ ക്യാമ്പ്, സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്, പ്രിവിലേജ് കാർഡ് വിതരണം, മുപ്പത് വർഷം പൂർത്തീകരിച്ച വാർഡിലെ പ്രവാസികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് പ്രവാസി കെയർ ക്യാമ്പയിന്റെ ഭാഗമായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്.