മണ്ണറിഞ്ഞ് ആത്മാവറിഞ്ഞ് (Soil to soul) കളിമൺ ശിൽപശാല നടത്തി

കോട്ടക്കൽ: ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന കളിമൺ ശിൽപശാല ഏറെ കൗതുകമുണർത്തി. കഥയും പറച്ചിലുമായി മനസ്സിൽ സങ്കൽപ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവയെ കളിമൺ ശിൽപങ്ങളായി രൂപപ്പെടുത്തിയെടുക്കുന്ന വിദ്യ ടെറാക്കോട്ട ആർട്ടിസ്റ്റ് വി എസ് അഭിഷേക് കുട്ടികൾക്ക് പകർന്ന് നൽകി.

സോഷ്യൽ മീഡിയയുടെ അതി പ്രസരത്തിൽ തളക്കപ്പെടുന്ന
ബാല്യ- കൗമാര മനസ്സുകൾ
നേരിടുന്ന പിരിമുറുക്കങ്ങളിൽ നിന്നുള്ള ഒരു മോചനം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ശിൽപശാല സംഘടിപ്പിച്ചത്.
പരിസ്ഥിതി സൗഹാർദ്ദ 
വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചത് എന്നതും ശിൽപശാലയുടെ പ്രത്യേകതയായിരുന്നു.

യുപി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് നേതൃത്വം കൊടുത്ത കളിമൺ ശില്പശാല ഹെഡ്മിസ്ട്രസ് പിജെ ബബിത ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെയും അധ്യാപകരുടേയും
പിന്തുണ ശിൽപശാലയെ പരിപൂർണ വിജയത്തിലെത്തിച്ചു.

പ്രവർത്തി പരിചയ അധ്യാപികയായ പി പി മുഹ്സിന , 
കെ അഞ്ജലി, വി പി റസാനത്ത് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}