പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡന്റ് എം.കെ റസിയ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ ഓഡിനേറ്റർ ബി സുരേഷ് കുമാർ മുഖ്യാതിഥിയായി.
ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ശ്രീലക്ഷ്മണൻ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഫിയ കുന്നുമ്മൽ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, വാർഡ് മെമ്പർമാരായ എ.പി ഷാഹിദ, സി. കുഞ്ഞമ്മദ് മാസ്റ്റർ, എ.പി ഹമീദ്, ഫസ്ന, എ.പി നസീമ, അംജദ ജാസ്മിൻ, സി കബീർ, ടി.ഇ സുലൈമാൻ, ടി. ആബിദ, മെമ്പർ സെക്രട്ടറി വി.ബി അഞ്ജന, അലി കുഴിപ്പുറം എന്നിവർ പ്രസംഗിച്ചു.