കോട്ടക്കൽ: കോട്ടക്കൽ വിദ്യാഭവനിൽ വെച്ച് നടക്കുന്ന ഭാരതീയ വിദ്യാനികേതൻ മലപ്പുറം ജില്ലയുടെ രണ്ട് ദിവത്തെ ജില്ലാ ശാസ്ത്ര മേള കോട്ടക്കൽ മിംസ് ആശുപത്രിയിലെ പീഡിയാട്രിഷൻ ഡോക്ടർ ശരത്.കെ ഉദ്ഘാടനം ചെയ്തു.
ഭാരതീയ സംസ്കൃതിയിൽ ശാസ്ത്രത്തിന്റെ പ്രധാന്യത്തെ കുറിച്ച് അദ്യേഹം സംസാരിച്ചു ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ വിദ്യാനികേതൻ ജില്ലാ കോഡിനേറ്റർ കെ.വി.സജിത്കുമാർ, വിദ്യാലയ മാനേജർ കെ. മുരളീധരൻ, പ്രധാന അധ്യാപകൻ പി.സജിത് കുമാർ, ശാസ്ത്രമേള കോഡിനേറ്റർ ദിബീഷ് പി, ശ്രീജ.വി എന്നിവർ സംസാരിച്ചു.