വേങ്ങര: സി ബി എസ് ഇ സ്കൂൾ കൂട്ടായ്മയായ മലപ്പുറം സഹോദയ പ്രശസ്ത ബാഡ്മിന്റൺ താരം എ കെ നാസറിനെ മൊമെന്റോ നൽകി ആദരിച്ചു.
പീസ് സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം മൊമെന്റോ നൽകി. ചടങ്ങിൽ സേക്രഡ് ഹാർട്ട് പ്രിൻസിപ്പാൾ ജനീഫർ ജോർജ്, വാർഡ് മെംബർ സൈദുബിൻ, ഖമർ തുടങ്ങിയവർ സംബന്ധിച്ചു.