വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വേങ്ങര ബസ് സ്റ്റാൻഡിൽ ഒരുക്കിയ ഓണച്ചന്ത തിരുവോണത്തിന് നിറം പകരാൻ ഒരുങ്ങിക്കഴിഞ്ഞു. വേങ്ങരയുടെ സ്വന്തം ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ പ്രവർത്തകർ അണിനിരക്കുന്ന ചന്ത നാടിന്റെ കൂട്ടായ്മയുടെ നേർക്കാഴ്ചയാവുകയാണ്.
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്ത ഓണച്ചന്ത വേങ്ങര ബസ് സ്റ്റാൻഡിൽ സെപ്റ്റംബർ ഒന്ന് വരെ പ്രവർത്തിക്കും. നാടൻ രുചികളും കാർഷിക ഉൽപ്പന്നങ്ങളുമായി എല്ലാവരെയും ഓണച്ചന്തയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.