തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: പി.കെ കുഞ്ഞാലിക്കുട്ടി

വേങ്ങര: പുതിയ ഉത്തരവാദിത്തങ്ങളും ചുമതലകളും തദ്ദേശ സ്വയം സ്ഥാപനങ്ങളെ ഏൽപ്പിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികൾ കൂടി ഉണ്ടാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ  വകുപ്പ് ഏകീകരണം കൊണ്ട് പൊതുജനങ്ങൾക്കോ ജീവനക്കാർക്ക് ഗുണം ഉണ്ടായിട്ടില്ല.  സർക്കാർ ഏൽപ്പിക്കുന്ന പുതിയ ഉത്തരവാദിത്തങ്ങളും ചുമതലകളും നിർവഹിക്കുന്നതിന് മതിയായ ജീവനക്കാർ തദ്ദേശസ്ഥാപനങ്ങൾ ഇല്ല എന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ തസ്തികളും ഒഴിവുകൾ നികത്തണമെന്നും സർക്കാർ ജീവനക്കാർക്ക്  മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്നും.   അദ്ദേഹം ആവശ്യപ്പെട്ടു. കെ എൽ ഇ ഓ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഹു പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് നൈറ്റോ ബേബി അരീക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോൺ കെ എസ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി, ബിനു വർഗീസ് .മജീദ് എം .വേങ്ങര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ , ശ്രീ ചെറിത് , കണ്‍വീനര്‍ PK അസ്ലു വേങ്ങര  മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ ,INTUC  സംസ്ഥാന സെക്രട്ടറി അസീസ് ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ജില്ലാ പ്രസിഡണ്ടായി ഇബ്നു അബ്ദുൽ മാലിക്, ജില്ലാ സെക്രട്ടറിയായി സുകുമാരൻ ആനക്കയം, ട്രഷറർ അഹമ്മദ് ബാസിം ,വൈസ് പ്രസിഡണ്ട് മാരായി ഡീ നൗഷാദ് അലി, ജോസ് ജെറോം,  കെ കെ രാജൻ, സെക്രട്ടറിമാരായി രാഹുൽരാജ്, രതീഷ്, ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് തിരൂരങ്ങാടി, എന്നിവരെയും തിരഞ്ഞെടുത്തു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}