സെറ്റ് വളണ്ടിയർ സെലക്ഷൻ ക്യാമ്പ് 0.1 സമാപിച്ചു

മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനം എമർജൻസി ടീം (സെറ്റ്) ൻ്റെ പുതിയ ബാച്ചിലേക്കുള്ള സെലക്‌ഷൻ ക്യാമ്പ് മഅ്ദിൻ ക്യാമ്പസിൽ സമാപിച്ചു.സമസ്ത ജില്ല സെക്രട്ടറി പി.ഇബ്റാഹീം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു. സകല ജീവജാലങ്ങൾക്കും കരുണ ചെയ്യൽ ഇസ്‌ലാമിൻ്റെ കല്പനയാണെന്നും സാന്ത്വന പ്രവർത്തനത്തിൽ  ആത്മാർത്ഥതയോടെ ഇടപെടുന്നവർക്ക് അല്ലാഹുവിൻ്റെ കാരുണ്യം വർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് സാന്ത്വനം ഡയറക്ടർ പി.പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.  മലപ്പുറം ഈസ്റ്റ് ജില്ല വൈസ് പ്രസിഡൻ്റ് സൈത് മുഹമ്മദ് അസ്ഹരി പ്രാർത്ഥന നിർവ്വഹിച്ചു. മലപ്പുറം ഈസ്റ്റ്, പാലക്കാട്, നീലഗിരി ജില്ലകളിൽ നിന്നുള്ള വളണ്ടിയർമാരാണ് ക്യാമ്പിൽ പങ്കെടുത്തത്.  നിലവിലുള്ള സാന്ത്വനം വളണ്ടിയർമാരിൽ നിന്നും അത്യാഹിത ഘട്ടങ്ങളിൽ ഇടപെടേണ്ട പ്രത്യേകം പരിശീലനം നേടിയ സംഘമാണ് സാന്ത്വനം എമർജൻസി ടീം. സംസ്ഥാനത്ത് 4 മേഖലകളിലായാണ് സെലക്‌ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 
വിവിധ സെഷനുകളിൽ സെറ്റ് ക്യാപ്റ്റൻ സി.സലീം, കെ.സൈനുദ്ദീൻ സഖാഫി, പി.സുൽഫിക്കർ,കെ.ബദറുദ്ദീൻ.എം.കെ, സൈനുദ്ദീൻ സഖാഫി ഹാജിയാർപള്ളി സംസാരിച്ചു. പരിശീലനത്തിന്  അലി രാമനാട്ടുകര, ഷൗഖത്ത് മടവൂർ, അലി ഗുരുക്കൾ വയനാട്, സയീദ് ചേലേമ്പ്ര നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}