വേങ്ങരയിൽ വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഇന്ദിരാജി ഭവനിൽ 2025 സെപ്റ്റംബർ 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ചേർന്ന വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ലീഡേഴ്സ് മീറ്റിൽ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പി പി എ ബാവ ഉദ്ഘാടനം ചെയ്തു.
     
സൊസൈറ്റിയുടെ ഒന്നാം വാർഷികം 2025 ഡിസംബർ 01 മുതൽ 31 വരെയുള്ള കാലയളവിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു.
     
പ്രമുഖ സാമൂഹിക ചാരിറ്റി മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന മണക്കടവൻ അയ്യൂബ് ഹാജിയെ പൊന്നാടയും മൊമെന്റോയും നൽകി യോഗത്തിൽ വച്ച് ആദരിച്ചു.
      
അസൈനാർ ഊരകം, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, ബിന്ദു പി കെ, ജമീല സി, ഷൗക്കത്തലി സി വി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}