ശ്രീകൃഷ്ണജയന്തി; ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ

വേങ്ങര: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും. തണലൊരുക്കട്ടെ, ബാല്യം സഫലമാവട്ടെ’ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ ആഘോഷം. 

ശോഭായാത്രകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

മലപ്പുറം മഞ്ചേരി, കൊണ്ടോട്ടി, എടവണ്ണപ്പാറ, വാഴക്കാട്, പുളിക്കൽ, തേഞ്ഞിപ്പലം, അങ്ങാടിപ്പുറം, പുലാമന്തോൾ, കൊളത്തൂർ, വേങ്ങര, പരപ്പനങ്ങാടി, താനൂർ തിരൂർ, എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, വളാഞ്ചേരി, പെരിന്തൽമണ്ണ, മേലാറ്റൂർ എടയാറ്റൂർ, കാളികാവ്, പാണ്ടിക്കാട്, വണ്ടൂർ എന്നീസ്ഥലങ്ങളിൽ മഹാശോഭായാത്രകൾ ഉണ്ടാകും. ഗോപികാ നൃത്തങ്ങളും, ഉറിയടികളും നിശ്ചലദൃശ്യങ്ങളും ഭജനസംഘങ്ങളും ശോഭായാത്രകളെ അനുഗമിക്കും.

മഞ്ചേരിയിലെ മഹാശോഭായാത്ര ഫ്ലവേഴ്സ് ടോപ്പ് സിങ്ങർ ശ്രിഥ വൈഷ്ണ ഉദ്ഘാടനംചെയ്യും. ആഘോഷപരിപാടിക്ക് മുന്നോടിയായി ബുധനാഴ്ച ജില്ലയിൽ 1500 കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}