ചേറൂർ: മാതൃഭൂമിയും ഓർക്കല ഈസ്റ്റേണും സംയുക്തമായി വിദ്യാലങ്ങളിൽ നടപ്പിലാക്കുന്ന ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ 2024-2025 അക്കാദമിക വർഷത്തെ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ജില്ലാ തലത്തിൽ വിജയം നേടി ഹരിത വിദ്യാലയത്തിന്റെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുകയാണ് സി എ കെ എം ജി എം യു പി എസ് ചേറൂർ.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ വിദ്യാലയങ്ങളിലൂടെ പുതുതലമുറയെ സജ്ജരാക്കുകയാണ് ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് കര കൗശല വസ്തുക്കൾ നിർമിച്ചും, ഓരോ വിദ്യാർത്ഥിയും ഒരു തുണി സഞ്ചി വീതം നിർമിച്ചും പ്ലാസ്റ്റിക്കിനെ പരമാവധി ലഘൂകരിക്കാൻ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് വിജയം കൈവരിക്കാൻ സാധിച്ചതെന്ന് പ്രോഗ്രാം കോർഡിനേറ്റർ വിജേഷ് മാസ്‌റ്റർ അഭിപ്രായപ്പെട്ടു.