വേങ്ങര: ബദ് രിയ്യ ശരീഅത്ത് കോളേജ് ആർട്സ് ഫെസ്റ്റ് ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഓരോ വർഷവും വ്യത്യസ്ത തീമുകളിലായാണ് ഫെസ്റ്റ് അരങ്ങേറാറുള്ളത്.
ഈ വർഷം യുക്തിവാദം അധിഷ്ഠിതമായി 'സകലം' എന്ന ശീർഷകത്തിൽ സെപ്റ്റംബർ 30 ഒക്ടോബർ 1,2 തിയ്യതികളിലായാണ് ഫെസ്റ്റ് അരങ്ങേറുന്നത്.
സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളായി 150 ൽ പരം വിത്യസ്ത പരിപാടികളിലായാണ് ഫെസ്റ്റ് അരങ്ങേറുന്നത്.
ഉസ്താദ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി, ഉസ്താദ് മുഹമ്മദ് കുട്ടി ഫൈസി, ഉസ്താദ് മുസ ഫൈസി, ഉസ്താദ് സാലിം വാഫി, ഉസ്താദ് ശാക്കിർ ഹുദവി, ഉസ്താദ് റഹൂഫ് വാഫി, ഉസ്താദ് ജാഫർ ഫൈസി.
മുഹമ്മദ് സുഹൈൽ( BSA സെക്രട്ടറി)അഷ്മിൽ( BSA പ്രസിഡന്റ് ) മുനവ്വർ അലി(BSA ട്രഷറർ).
ഫൈൻ ആർട്സ് ഭാരവാഹികളായ മുഹമ്മദ് അദ്നാൻ, യൂസുഫ്, ഖുബൈബ് എന്നിവർ പങ്കെടുത്തു.