ഓണ സമൃദ്ധി 2025 കർഷക ചന്തയ്ക്ക് വേങ്ങരയിൽ തുടക്കമായി

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖത്തിൽ ഓണ സമൃദ്ധി 2025 കർഷക ചന്തയ്ക്ക് വേങ്ങര ബസ് സ്റ്റാൻ്റിൽ തുടക്കമായി. സെപ്റ്റബർ 1,2,3,4 തിയ്യതികളിലായി നടക്കുന്ന കർഷക ചന്ത വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘടാനം ചെയ്തു.

ചടങ്ങിൽ സ്റ്റാൻ്റി കമ്മിറ്റി മെമ്പർമാർ, മറ്റു ജനപ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.

കർഷകരിൽ നിന്നും നാടൻ പഴം, പച്ചക്കറികൾ 10% വില കൂട്ടി സംഭരണം നടത്തി 30% വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ചന്തയിൽ വിൽപന നടത്തുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}