എ ആർ നഗർ: ക്ഷയ രോഗ മുക്ത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി എ ആർ നഗർ പഞ്ചായത്തിലെ കുന്നുംപുറം, കൊളപ്പുറം പുകയൂർ, മമ്പുറം, വി കെ പടി എന്നീ ടൗണുകളിലെ വ്യാപാരികളെ മുഴുവൻ കഫ പരിശോധന നടത്തുന്നു. ഇതിന്റെ ഭാഗമായി എഫ് ,എച്ച് സി കുന്നുംപുറത്ത് വെച്ച് മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയയുടെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി.
യോഗത്തിൽ ഡോക്ടർ മുഹമ്മദ് കുട്ടി , ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ , വ്യാപാരി വ്യവസായി സെക്രട്ടറി ടി കെ റഷീദ് വ്യാപാരി വ്യവസായി ട്രഷറർ അസ്കർ എന്നിവർ പങ്കെടുത്തു . പഞ്ചായത്തിലെ മുഴുവൻ കടകളിലും സ്പ്യൂട്ടം കപ്പ് നൽകി സ്പ്യൂട്ടം കളക്ഷൻ നടത്തുവാൻ തീരുമാനിച്ചു.