മലപ്പുറം: കോട്ടക്കുന്നിലെ ഓണം പ്രദർശന വിപണനമേളയിൽ
വേങ്ങര ചേറൂരിലെ കെ ഖദീജയെന്ന സംരംഭകയെ കാണാം. വ്യവസായ വകുപ്പിന്റെ പിന്തുണ
യോടെ ജീവിതത്തിൽ മുന്നേറു
കയാണ് ഈ നാൽപ്പത്തിയഞ്ചു
കാരി.
ഒരുവർഷം മുമ്പാണ്
“എലാടോട്ട് ബ്രാൻഡിൽ കോട്ട
ക്കലിൽ കുട്ടികൾക്കുള്ള ഭക്ഷ്യ
പ്പൊടി നിർമാണ യൂണിറ്റ് ഇവർആരംഭിച്ചത്. വ്യവസായ വകുപ്പ്
സംരംഭകർക്കായി ഒരുക്കിയ
പരിശീലന ക്ലാസിൽ പങ്കെടുത്ത്
മെച്ചപ്പെട്ട വിപണി സാധ്യതകൾ
കണ്ടെത്തി. ഈ ക്ലാസിൽ പങ്കെ
ടുത്തതോടെയാണ് തന്റെ ജീവി
തം മാറിയതെന്ന് ഖദീജ സാക്ഷ്യ
പ്പെടുത്തുന്നു, വ്യവസായ വകു
പ്പിന്റെ നിരവധി മേളകളിൽ സൗ
ജന്യമായി സ്റ്റാളുകൾ ലഭിച്ചു.
ചെറുപഴം പൊടി, ഈന്തപ്പഴം
പൊടി, ധാന്യപ്പൊടി, ചോളംപൊടി, റാഗിപ്പൊടി തുടങ്ങിയ
ഉൽപ്പന്നങ്ങളാണ് പുറത്തിറക്കി
യത്. ആറുമാസംമുതലുള്ള കുട്ടി
കൾക്ക് വെള്ളത്തിൽ കലക്കി
ക്കൊടുക്കാൻ കഴിയുന്നവയാ
ണിവ. 40മുതൽ 250 രൂപവരെയു
ള്ള ഉൽപ്പന്നങ്ങളുണ്ട്. കോട്ടക്ക
ലിലെ കടയിലും ഓൺലൈനാ
യുമാണ് വിൽപ്പന. മക്കളായ കെ
ഇർഫാനും ഫാത്തിമ ഇൻഷയും
ഉമ്മയെ സഹായിക്കാൻ ഓണം
മേളയിലെ സ്റ്റാളിലുണ്ട്. വേങ്ങര ലൈവ് ലേഡീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ കൂടിയാണ് കദീജ.