വേങ്ങര ടൗൺ പൗരസമിതി ഓണം മീലാദ് സൗഹാർദ സംഗമം നടത്തി

വേങ്ങര: സ്നേഹത്തിന്റെയും സമൃദ്ധിയുടെയും  സഹോദാര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ഓണവും നബിദിനവും ഒരുമിച്ചെത്തുന്ന സന്തോഷത്തിൽ വിവിധ പരിപാടികളോടെ കൂടി വേങ്ങര ടൗൺ പൗരസമിതി ഓണം മീലാദ് സൗഹാർദ സംഗമം സംഘടിപ്പിച്ചു. 

2/9/2025 ചൊവ്വാഴ്ച വേങ്ങര ടൗണിൽ സംഘടിപ്പിച്ച സൗഹാർദ സംഗമം പ്രസിഡന്റ് എം കെ റസാക്കിന്റെ അധ്യക്ഷതയിൽ വേങ്ങര പോലീസ് സ്റ്റേഷൻ റൈറ്റർ മുഹമ്മദ് റിൻഷാൻ ഉദ്ഘാടനം ചെയ്തു. അലങ്കാർ മോഹൻ ദേശഭക്തിഗാനം ആലപിച്ചു. 

വേങ്ങര പോലീസ് സ്റ്റേഷൻ പി ആർ ഓ ഗണേശൻ, എൻ കെ സാദത്ത്,  മുത്തു പൂച്ചെങ്ങൽ, എം ടി കരീം, കെ സി രാജൻ, മുന്ന ഇ കെ, താജുദ്ദീൻ കിവി, കീരി സിറാജ്, ഗഫൂർ പുല്ലമ്പലവൻ, ഇലക്ട്രീഷ്യൻ കുട്ടൻ, കാപ്പൻ ലത്തീഫ്, ഗോൾഡ് ഇന്ത്യ ശരീഫ്, അരീകുളം കുഞ്ഞിമൊയ്‌ദീൻ, എ കെ നജീബ് തുടങ്ങിയവർ പങ്കെടുത്തു. പി കെ ഉമ്മർകുട്ടി സ്വാഗതവും സി എച്ച് സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}