28 പേർക്ക് തൊഴിൽ; പറപ്പൂർ പഞ്ചായത്ത് മെഗാ തൊഴിൽ മേള നടത്തി

പറപ്പൂർ: വിജ്ഞാന കേരളം തൊഴിൽ കാമ്പയിൻ്റെ ഭാഗമായി പറപ്പൂർ ഗ്രാമപഞ്ചായത്ത് മെഗാ തൊഴിൽമേള നടത്തി. പ്രസിഡന്റ്  വി സലീമ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.
 
വൈസ് പ്രസിഡന്റ് ലക്ഷ്മണൻ ചക്കുവായിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, താഹിറ എടയാടൻ,സഫിയ കുന്നുമ്മൽ , മെമ്പർമാരായ നാസർ പറപ്പൂർ , ഇ.കെ സൈദുബിൻ, എ.പി  ഹമീദ്, എ പി ഷാഹിദ, കെ അംജദാ ജാസ്മിൻ, സി കബീർ മാസ്റ്റർ, ഇ.കെ സുമയ്യ, ഫസ്ന ആബിദ്, ടി ആബിദ, ടി. അബ്ദുറസാഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി മൊയ്തീൻകുട്ടി, വിഎസ് ബഷീർ മാസ്റ്റർ, വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ ഹേമലത, കുടുംബശ്രീ പ്രോഗ്രാം മാനേജർ റൂബി, കില കോഡിനേറ്റർ കെ മുഹമ്മദ് കുട്ടി, അബ്ദുൽ ഖയ്യൂം, എം.കെ റസിയ, ടി അലി, മൻസൂർ, ബുഷറ എന്നിവർ പ്രസംഗിച്ചു.

27 സ്ഥാപനങ്ങൾ തൊഴിൽ ദാതാക്കളായി പങ്കെടുത്തു. 247 ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. 28 പേർക്ക് മേളയിൽ വെച്ച് ജോലി ലഭിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}