തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടികയിൽ കണ്ണമംഗലത്ത് 34308 വോട്ടർമാർ

വേങ്ങര: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിൽ 34308 വോട്ടർമാർ ഇടം പിടിച്ചു. മരണപ്പെട്ടവരും, മറ്റു വാർഡുകളിലേക്ക് വാർഡ് മാറി പോയവവരുമായി 530 പേരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പുതിയ വോട്ടർമാരായി 3532 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ ഹിയറിങ്ങ് നടത്തി 2868 പേർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. കരട് പട്ടികയിൽ 31970 വോട്ടർമാരാണ് ഉണ്ടായിരുന്നത്. പുതിയ പട്ടിക അനുസരിച്ച് 2868 വോട്ടിൻ്റെ വർദ്ധനവ് ഉണ്ട്. അതോടൊപ്പം വിവിധ കാരണങ്ങളാൽ ലിസ്റ്റിൽ നിന്നു 530 പേരെ ഒഴിവാക്കുകയും ചെയ്തതോടെ അന്തിമ ലിസ്റ്റിൽ 34308 വോട്ടർമാരായി. പഞ്ചായത്തിൽ ഇരുപത്തിയൊന്നാം വാർഡ്‌ തോട്ടശേരിയറയിലാണ്ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 1641വോട്ടുകൾ. ഏറ്റവും കുറവ് വോട്ടർമാരുള്ളത് രണ്ടാം വാർഡ് ചെറ്യേകാടും. ഇവിടെ 1087 വോട്ടർമാരാണ് ഉള്ളത്. നിലവിൽ 20 വാർഡുകൾ ഉണ്ടായിരുന്നത് വിഭജിച്ചു കണ്ണമംഗലത്ത് ഇപ്പോൾ ഇരുപത്തിനാല് വാർഡുകളുണ്ട്. അതേ സമയം പല വാർഡുകളിലും തൊട്ടടുത്ത വാർഡുകളിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തിയതായും, മറ്റു വാർഡുകളിൽ താമസിക്കുന്ന ആളുകളെ പുതിയ ലിസ്റ്റിൽ നിന്നു ഒഴിവാക്കാൻ ആക്ഷേപം നൽകിയിട്ടും അവരെ ഒഴിവാക്കാതെ ലിസ്റ്റിൽ നില നിർത്തിയതായും പരാതിയുണ്ട്. 793 പേരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ആക്ഷേപമുണ്ടായെങ്കിലും 530 പേരെ മാത്രമാണ് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}