വേങ്ങര: വർഷങ്ങളായി നബിദിന പ്രോഗ്രാമിന് വേദിയൊരുക്കി നൽകുന്ന പ്രശാന്ത് പതിവ് തെറ്റിക്കാതെ ഈ പ്രാവിശ്യവും മദ്റസയിൽ മൗലിദ് പ്രോഗ്രാമിന് വേദിയൊരുക്കിനൽകി. വേങ്ങര കണ്ണമംഗലം തടത്തിൽപുറായ മസ്ജിദു സലാം മഹല്ല് ജമാഅത്തിന്റെയും മമ്പഉൽ ഉലൂം ഹയർസെക്കൻഡറി മദ്റസയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന പരിപാടിക്കാണ് നാട്ടുകാരനും പ്രദേശത്തെ പൊതു പ്രവർത്തകനുമായ പ്രശാന്ത് വേദിയൊരുക്കി നൽകിയത്.
കഴിഞ്ഞ വർഷങ്ങളിലും പ്രശാന്ത് തന്നെയാണ് സൗജന്യമായി വേദി തയ്യാറാക്കി നൽകിയിരുന്നത്. ഈ പ്രാറാവശ്യം നബിദിനവും തിരുവോണവും ഒരുമിച്ച് വന്നഘട്ടത്തിലാണ് പ്രശാന്ത് നബിദിന വേദിയൊരുക്കിയത് എന്നത് മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിന്റെയും ഉത്തമ മാതൃകയായി.
പ്രശാന്ത് ഉൾപ്പെടെയുള്ള പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടപ്പൊന്തയിൽ പ്രവർത്തിക്കുന്ന സ്നേഹാലയിത്തിന് നബിദിന കമ്മറ്റിയുടെ കൈത്താങ്ങ് വേദിയിൽ വെച്ച് ഭാരവാഹികൾ കൈമാറി. മഹല്ല് ഖത്തീബിന് ഓണസമ്മാനം നൽകിയാണ് പ്രശാന്ത് മടങ്ങിയത്. ഇബ്റാഹീം ഹാജി പുള്ളാട്ട് അധ്യക്ഷത വഹിച്ചു. ഹസൻ ദാരിമി കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു.
നാസ്വർ ഹാജി കോങ്ങോട്, കുഞ്ഞി മൊയ്തീൻ കുട്ടി കാമ്പറൻ, അബ്ദുല്ലക്കുട്ടി കെ ടി, അബ്ദുസലാം അഹ്സനി, നാസ്വർ മേക്കറുമ്പിൽ, ഫൈസൽപുള്ളാട്ട്, ഇസ്മാഈൽ പുള്ളാട്ട്, ഇർഷാദ് തറിയിൽ, ഫാഇസ് പുള്ളാട്ട്, ശരീഫ് സി കെ, ഫൈറൂസ് പുള്ളാട്ട്, നിസാം കോതേരി, ജൗഹർ എ വി, സിദ്ദീഖ് പുള്ളാട്ട്, അബ്ദുസലാം അഹ്സനി, അബ്ദുറഹ്മാൻ മൗലവി,bഹാഫിസ് മുഹമ്മദ് ശബിൻ അറവങ്കര, ആബിദ് വാഫി ചേറൂർ എന്നിവർ പ്രസംഗിച്ചു.