വേങ്ങര: വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ജില്ല കമ്മിറ്റി അംഗം സനൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
രഞ്ജുഷ ടീച്ചർ, ദിവാകരൻ പാലോളി, ടി.അബ്ദുൽ വാഹിദ്, പി. കെ ഫൈസൽ, ശങ്കരൻ എന്നിവർ സംസാരിച്ചു.
മുൻ ജില്ലാ പ്രസിഡൻ്റ് കെ. അവറു മാസ്റ്റർ സമാപന പ്രസംഗം നടത്തി.
പി.വി കുഞ്ഞീതുട്ടി സ്വാഗതവും നജീബ് കൊളക്കാട്ടിൽ നന്ദിയും പറഞ്ഞു.