കൊണ്ടോട്ടിയിൽ ലഹരി വേട്ട 50 ഗ്രാം എം.ഡി.എം.എയുമായി വേങ്ങര സ്വദേശി അടക്കം 3 പേരെ പിടികൂടി

വേങ്ങര: വിൽപനക്കായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.

മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.

സംഘത്തിൽ നിന്ന് 50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവ പിടിച്ചെടുത്തു. നേരത്തെ വിദേശത്തേക്ക് ലഹരി വസ്‌തു കടത്തുന്നതിനിടെ ഖത്തറിൽ നിന്നും പിടിയിലായി അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}