ഊരകം കുറ്റാളൂർ ശ്രീ മഹാവിഷ്ണു, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നാളെ രാവിലെ തന്ത്രി കൂട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.
ഉച്ചക്ക് പ്രസാദ ഊട്ടും, വൈകുന്നേരം 3.30 ന് ഊരകം പാറക്കണ്ണി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് നിശ്ചലദൃശ്യങ്ങളുടെയും ഉണ്ണികണ്ണൻമാരുടേയും വാദ്യമേളങ്ങളുടേയുംഅകമ്പടിയോടുകൂടി കുറ്റാളൂർ മഹാവിഷ്ണുക്ഷേത്രത്തിൽ സമാപിക്കുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.