വേങ്ങര: രണ്ടാമത് ഹംസതുൽകറാർ അവാർഡ് മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർക്ക്.
വൈജ്ഞാനിക, പ്രബോധനരംഗത്ത് വിശിഷ്ടസേവനം ചെയ്യുന്നവർക്ക് കുറ്റാളൂർ ബദ്‌റുദ്ദുജ ഇസ്‌ലാമിക് സെന്ററാണ് അവാർഡ് നൽകുന്നത്. ദീർഘകാലമായി ദർസും മഹല്ല് ശാക്തീകരണവും നടത്തുന്ന ഹംസ മുസ്‌ലിയാർ വിദ്യാഭ്യാസ, സേവനപ്രവർത്തന മേഖലയിൽ രണ്ടരപ്പതിറ്റാണ്ട് പിന്നിടുന്ന മഞ്ഞപ്പറ്റ ഐസിഎസ് സ്ഥാപനങ്ങളുടെ സ്ഥാപകനും നിരവധി പള്ളികളുടെയും മദ്രസകളുടെയും കാര്യദർശിയുമാണ്.
ഇദ്ദേഹത്തിന്റെ സേവനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. സെപ്റ്റംബർ 16-ന് നടക്കുന്ന ബദ്‌റുദ്ദുജ മീലാദ് സമ്മേളനത്തിൽ വെച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉപഹാരം സമർപ്പിക്കും.