സി സി കമ്യൂൺ മലപ്പുറം വെസ്റ്റ് ജില്ലയിലും സംഘടിപ്പിച്ചു

മലപ്പുറം: മെന്റേഴ്സ് സംവിധാനം ഊർജ്സ്വലമാക്കുന്നതിനായി വിവിധ ഘടകങ്ങളിൽ നടക്കുന്ന മെന്റേഴ്സ് കമ്യൂണിൻ്റെ ഭാഗമായ സി സി കമ്മ്യൂൺ മലപ്പുറം വെസ്റ്റ് ജില്ലയിലും സംഘടിപ്പിച്ചു. എടരിക്കോട് താജുൽ ഉലമ ടവറിൽ ഫഖ്റുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ഉദ്ഘാടനം ചെയ്തു. മെന്ററിംഗ് താല്പര്യം നിർവഹണം സെഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ അവതരിപ്പിച്ചു. ജില്ലയിലെ സോൺ,സർക്കിൾ മെന്റർമാരായിരുന്നു പ്രതിനിധികൾ. സർക്ക്ൾ കേന്ദ്രീകൃത അവസ്ഥപഠന ചർച്ചകളും, പുതുആശയരൂപീകരണ സെഷനുകൾക്കും വിവിധ കൺട്രോളർമാർ നേതൃത്വം നൽകി. സമീർ ടി ആട്ടീരി സ്വാഗതവും മുഹമ്മദലി പോത്തന്നൂർ നന്ദിയും പറഞ്ഞു. സൈനുൽ ആബിദ് കോലൂപാലം, സലൂബ് സഅദി വേങ്ങര, മുഹമ്മദ് ഷാഫി കാളാട്, നൗഷാദ് വാരിയത്ത് സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}