വേങ്ങര: വലിയോറ മെചിസ്മോ മിനിബസാറിൻ്റെ നേതൃത്വത്തിൽ മിനിബസാർ പാറയിൽ തൊടുവിൽ വെച്ച് മിനി ഓണം 2K25 സംഘടിപ്പിച്ചു.
ആഘോഷത്തോടനുബന്ധിച്ച് വടംവലി അടക്കം വിവിധ കായിക മത്സരങ്ങളിൽ ക്ലബ് അംഗങ്ങൾ നാല് ടീമുകളായി മാറ്റുരച്ചു.
36 പോയിൻ്റ് നേടിയ ടീം 'അത്തം' ഓവറോൾ ചാമ്പ്യൻമാരായി, 21 പോയിൻ്റ് നേടി ടീം 'അവിട്ടം' റണ്ണറപ്പായി.
പൊതുജനങ്ങളും കുട്ടികളും അടക്കം നിരവധി പേർ പങ്കാളികളായ ആഘോഷത്തിൽ പായസ വിതരണവും നടത്തി.