ഓണക്കിറ്റുകൾ വിതരണം നടത്തി

കോട്ടക്കൽ: കോട്ടൂർ എ. കെ. എം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഓണക്കിറ്റുകൾ വിതരണം നടത്തി. കാരാപറമ്പ് നഗറിൽ ഓണാഘോഷവും ഓണകിറ്റ് വിതരണവും പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു.

അധ്യാപകരായ മുജീബ് റഹ്മാൻ,ടി. സി. അബ്ദുൽ ഗഫൂർ, എബിൻ ഫിനോസ്, പ്രോഗ്രാം ഓഫീസർ ജിനോയ് മാത്യു, വളണ്ടിയർമാരായ  മുഹമ്മദ്‌ ഷമ്മാസ്, ഫാത്തിമ നിദ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}