പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനം പ്രാർഥനയോടെ തുടങ്ങി

വേങ്ങര: ചേറൂർ യത്തീംഖാനയിൽ തിങ്കളാഴ്ച നടക്കുന്ന പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പാണക്കാട് മഖാമിൽ പ്രാർഥന നടത്തി. സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

To advertise here, Contact Us
എം.എം. കുട്ടി മൗലവി, കെ.കെ. മൻസൂർ കോയ തങ്ങൾ, മൂസ ഹാജി കടമ്പോട്ട്, എ.കെ. സൈനുദ്ദീൻ, മുത്തുപ്പ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

അനുസ്മരണ സമ്മേളനം തിങ്കളാഴ്ച രാവിലെ 9.30-ന് യത്തീംഖാന കാമ്പസിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ കോട്ടുമല മൊയ്തീൻ മുസ്‍ലിയാർ പ്രാർഥന നിർവഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംഘാടകസമിതി ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. യു.ടി. ഖാദർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ അതിഥികളാവും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}