ഡിജിറ്റൽ ഹെൽപ്പ് ഹബ് ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ പൊതുജനങ്ങൾക്ക് ആവശ്യമായ വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിൽ “ഡിജിറ്റൽ ഹെൽപ്പ് ഹബ്” ക്യാമ്പ് സംഘടിപ്പിച്ചു.

മാർഗ്ഗദീപം സ്കോളർഷിപ്പിനായി വരുമാന സർട്ടിഫിക്കറ്റ്, ജാതി/മത സർട്ടിഫിക്കറ്റ് അപേക്ഷ നൽകൽ, റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾ, പുതിയ പെൻഷൻ അപേക്ഷ, ഡ്രൈവിംഗ് ലൈസൻസ്, ആർസിയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യൽ തുടങ്ങി നിരവധി സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കിയിരുന്നു.

അമ്പതിലധികം പേർ ക്യാമ്പിലെ സേവനം ഉപയോഗപ്പെടുത്തി.

നിലവിൽ, വിവിധ സേവനങ്ങൾ കൗൺസിലറുടെ നേതൃത്വത്തിൽ സൗജന്യമായി ഓൺലൈൻ  നൽകി വരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}