ഡിവൈഎഫ്ഐ വേങ്ങര മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

വേങ്ങര: ഡിവൈഎഫ്ഐ വേങ്ങര മേഖലാ സമ്മേളനം വേങ്ങരയിൽ വി എസ് അച്യുതാനന്ദൻ നഗറിൽ നടന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് എ സനൽകുമാർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി സമദ് കുറുക്കൻ പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബിബിൻരാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 

അജ്മൽ കുറുക്കൻ രക്തസാക്ഷി പ്രമേയവും ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. വേങ്ങര ബ്ലോക്ക് ട്രഷറർ ടി കെ നൗഷാദ്, ഗിരീഷ് കുമാർ, എം കെ ജാഫർ, അഖിൽ രാജ്, കെ സജിൽ, സ്മ്രിത രവി എന്നിവർ സംസാരിച്ചു. 

സമ്മേളനം പുതിയ ഭാരവാഹികളെയും 19 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ജലീൽ പൂക്കുത്ത്, സെക്രട്ടറി അജ്മൽ കുറുക്കൻ, ട്രഷറർ ഫഹാന ജബിൻ, വൈസ് പ്രസിഡൻറ് സുധീപ് വേങ്ങര, ജോയിൻ്റ് സെക്രട്ടറി സമദ് കുറുക്കൻ. സെക്രട്ടറിയേറ്റ് അംഗങ്ങളായി ബിജു, അഖിൽ രാജ് എന്നിവരെയും മേഖല കമ്മിറ്റി അംഗങ്ങളായി ബിനോയ് ചെനക്കൽ, നിസാർ പരപ്പിൽപാറ, ഷിനോജ് വേങ്ങര, ഹാരിസ്, യൂനുസ്, അമയ കുറ്റൂർ, മുഹ്സിൻ നെല്ലിപറമ്പ് കെ സജിൽ എന്നിവരെയും തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}