ജനകീയ സമരത്തിന് നേതൃത്വം നൽകും: കോൺഗ്രസ്

വേങ്ങര: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും ജീവനക്കാർ ഇല്ലാത്ത പ്രയാസം രോഗികളെ വല്ലാതെ പ്രായസമാക്കുന്നത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വേങ്ങര മണ്ഡലം കോൺഗ്രസ്‌ നേതൃ യോഗം അഭിപ്രായപ്പെട്ടു. 

വേങ്ങരയിലെയും പരിസര പ്രദേശത്തെയും  രോഗികളായ നൂറ്  കണക്കിന് ആളുകളുടെ ഏക ആശ്രയമായ ഈ സർക്കാർ ആശുപത്രിയിൽ ഉടൻ ജീവനക്കാരെ നിയമിക്കാൻ നടപടി വേണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.  
മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ യോഗം ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തിൽ നേതാക്കളായ എ കെ എ. നസീർ, മണി നീലഞ്ചേരി, എം എ. അസീസ്, പി പി. ആലിപ്പു,സോമൻ ഗാന്ധിക്കുന്ന്, മുരളി ചേറ്റിപ്പുറം, പൂച്ചെങ്ങൽ അലവി, ടി വി. ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു. വി ടി മൊയ്‌ദീൻ സ്വാഗതവും എ കെ നാസർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}