പറപ്പൂർ: വട്ടപ്പറമ്പ് സ്‌പോർട്ലൈൻ സ്നേഹ ഭവനം പദ്ധതിയിൽ പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ചു നിർമിച്ചു നൽകിയ നാലാമത്തെ വീടിന്റെ താക്കോൽ ദാനം മഹല്ല് ഖാസി സി എച് ബാവ ഹുദവിനിർവഹിച്ചു.
Sportline club പ്രസിഡന്റ് സാദിഖ് ടി, സെക്രട്ടറി റഷീദ് ടി, ട്രെഷറർ അബ്ദുള്ള പി, വൈസ് പ്രസിഡന്റുമാരായ റഷീദ് യു, അബ്ബാസ് പി കെ, ജോയിന്റ് സെക്രട്ടറി റിഷാൽ എം പി,
ക്ലബ് മാനേജർ അജേഷ് കെ (ഉണ്ണി), പ്രവാസി Sportline കമ്മിറ്റി അംഗം സലിം എം സി, എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ബർ എം പി, റഷീദ് എം സി, മുസ്തഫ ടി, അഷ് റഫ് യു, ആബിദ് കെ ടി മറ്റു ക്ലബ് അംഗങ്ങളായ മുനീർ ബാപ്പു, സുരേഷ് ബാബു, ഫൈസൽ വി എന്നിവരും മറ്റു ക്ലബ് അംഗങ്ങളും താക്കോൽ ദാന ചടങ്ങിന് നേതൃത്വം നൽകി.
ടി കെ അഹമ്മദ് ഹാജി, മുഹമ്മദ് കുട്ടി മാഷ്, ചെറീത് തുപ്പലിലിക്കാട്ട്, കുഞ്ഞാലൻ കുട്ടി പൂളക്കൽ, ജംഷീർ തോട്ടുങ്ങൽ എന്നിവരും മറ്റു നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധികളായി നാസർ കല്ലൻ, അനി പട്ടയിൽ, സലാം തൂമ്പത്ത്, മൂസ കൊളക്കാട്ടിൽ, ബാബു ഉണ്ണിയാൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
യുവജനക്ഷേമ ബോർഡ് ബ്ലോക്ക് യൂത്ത് കോഡിനേറ്റർ ഐഷ, NYK ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ മുഹ മ്മദ് അസ്ലം, രഞ്ജിത്ത് എന്നിവരും താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തു.