"ഗാസ സ്ക്വയർ" ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

വേങ്ങര: അമ്പലമാട് ഇ അഹമ്മദ് ഫൌണ്ടേഷൻ "ഗാസ സ്ക്വയർ" ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംസ്ഥാന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം എം.എം കുട്ടിമൗലവി ഉദ്ഘാടനം ചെയ്തു. 

ഇ അഹമ്മദ് ഫൗണ്ടേഷൻ പ്രസിഡന്റ് ഇബ്‌റാഹിം സി അധ്യക്ഷത വഹിച്ച ചടങ്ങിന്  ജനറൽ സെക്രട്ടറി പി അലവിക്കുട്ടി സ്വാഗതം പറഞ്ഞു. 

പറപ്പൂർ പഞ്ചായത്ത്‌ എം എസ് എഫ് ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ചടങ്ങിൽ സി അയമ്മുദു മാസ്റ്റർ, ജബ്ബാർ ദാരിമി ഇബ്റാഹിംക്കുട്ടി എ.വി, സമദ് മുക്കിൽ, റസാഖ് എം.പി, അബ്ദുറഹ്‌മാൻ എ.ഒ, മേക്കൽ അബ്ദുറഹ്‌മാൻ, പുല്ലമ്പലവൻ അലവി, അബ്ദു സമദ് എ.ഒ, സഹീർ അഹമ്മദ് സി, കെ.ടി ജാബിർ വാഫി, റാഷിദ്‌ എ.കെ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}