പേ വിഷബാധ ദിനാചരണം നടത്തി

എ ആർ നഗർ: പേ വിഷബാധ ദിനത്തോടനുബന്ധിച്ച് എഫ് എച്ച് സി എ ആർ നഗറിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസും നടത്തി. 

പരിപാടി മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ ഉദ്ഘാടനം ചെയ്തു. ജെ എച് ഐ ധന്യ  ബോധവൽക്കരണ ക്ലാസിനും ജെ എച് ഐ സുധ ക്വിസ് മത്സരത്തിനും നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും ജെ എച് ഐ നിഷ നന്ദിയും അറിയിച്ചു.

കുട്ടികളിൽ പേ വിഷബാധയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും സമ്മാനവിതരണം നടത്തി. ജെ പി എച് ൻ സന്ധ്യയും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}