പവിത്രമായകുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് കുറുകശാഖാ മുജാഹിദ് ഫാമിലിമീറ്റ് സമാപിച്ചു

വേങ്ങര: "പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ" എന്ന തലക്കെട്ടിൽ കെ എൻ എം സംസ്ഥാനത്തെ എല്ലാ ശാഖ, യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കെ എൻ എം ചിനക്കൽ കുറുക ശാഖാകമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് ഫാമിലിമീറ്റ് പവിത്രമായ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു. 

വൈകിട്ട് 4 മണി മുതൽരാത്രി 9 മണി വരെനടന്നഫാമിലി മീറ്റിൽശാഖാ പ്രസിഡണ്ട് കെ വി മുഹമ്മദ് സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആമിനടീച്ചർ വെളിമുക്ക്, നസീറുദ്ദീൻ റഹ്മാനി, സുലൈമാൻ സ്വബാഹി എന്നിവർ ക്ലാസ്എടുത്തു. ശാഖാ പ്രസിഡന്റ് കെ വി മുഹമ്മദ് സാഹിബിന്റെ വീട്ടുമുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു ഫാമിലിമീറ്റ് സംഘടിപ്പിച്ചത്. 
കെ എൻ എം മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി, സെക്രട്ടറി പി കെ മൊയ്തീൻകുട്ടി. ഐ എസ് എം മണ്ഡലം പ്രസിഡന്റ് യു കെ റെമീസ്, റൈഹാനത്ത് സി ടി, അഫ്സത്ത് സി ടി എന്നിവർ ആശംസ പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി സി ടി ഹംസ സ്വാഗതവും കെ പി അബ്ദുൽ റഷീദ് നന്ദിയുംപറഞ്ഞു. കെ വി മുഹമ്മദ് സാഹിബ് ഒരുക്കിയ രാത്രിഭക്ഷണത്തോടെ രാത്രി 9 മണിക്ക് ഫാമിലിമീറ്റ് അവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}