തിരൂരങ്ങാടി: തിരൂരങ്ങാടി ചന്തപ്പടി തറമ്മൽ പള്ളിയിലെ ഇമാമിന്റെയും സ്ത്രീകളുടെ നിസ്കാരമുറിയുടേയും പൂട്ടു പൊളിച്ച് അകത്തു കടന്ന് മോഷണ ശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര നെടുംപറമ്പ് സ്വദേശി വള്ളിക്കാടൻ ജുറൈജ് (28) നെ യാണ് തിരുരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30 നാണ് സംഭവംനടന്നത്. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഇന്ഴസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃതൃത്തിൽ സബ് ഇൻസ്പെക്ടർമാരായ എ ഡി വിൻസെൻറ്, രാജേഷ് കെ, സിപിഒ മാരായ അനീഷ് ബാബു, മുഹമ്മദ് റഫീഖ് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ വേങ്ങര, തേഞ്ഞിപ്പാലം, കോഴിക്കോട്, പരപ്പനങ്ങാടി, തലശ്ശേരി എന്നി പോലീസ് സ്റ്റേഷനുകളിൽ കളവ് കേസ്, ഗഞ്ചാവ് കേസുൾപ്പെടെ 10 കേസ്സുകൾ നിലവിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു, പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു,