ഫുട്ബോൾ അക്കാദമി ടീം ജേഴ്സി പ്രകാശനം ചെയ്തു

കോട്ടക്കൽ: കുഴിപ്പുറം മുണ്ടോത്തു പറമ്പ് ഗവ:യു.പി സ്‌കൂളിൽ ഈ വർഷത്തെ ഫുട്ബോൾ അക്കാദമി ടീം ജേഴ്സി പ്രകാശനം എം എസ് പി അസിസ്റ്റന്റ് കമാഡന്റും മുൻ ജൂനിയർ ഇന്ത്യൻ ഫുട്ബോൾ താരവുമായ ഹബീബ് റഹ്മാൻ നിർവഹിച്ചു. 

അണ്ടർ - 14 വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലകരുടെ ശിക്ഷണത്തിൽ ഫുട്ബോൾ പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സ്‌കൂളിൽ ഫുട്ബോൾ അക്കാഡമി പ്രവർത്തിക്കുന്നുണ്ട്. 

ആരോഗ്യത്തോടൊപ്പം കുട്ടികളുടെ പ്രതിരോധ ശേഷിയും  വർദ്ധിപ്പിക്കുക എന്ന ആശയമാണ് പാഠ്യ വിഷയങ്ങളോടൊപ്പം കായിക വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണന നൽകാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. 

പ്രധാന അധ്യാപിക ആർ എം ഷാഹിന സ്വാഗതം പറഞ്ഞ
ചടങ്ങിൽ പി.ടി. എ പ്രസിഡന്റ് എം.പി സധു അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ എം.റഫീഖ്, എം.ടി.എ പ്രസിഡന്റ് മുംതാസ്, വൈസ് പ്രസിഡന്റ് ടി.സി. ഗഫൂർ, വൈസ് ചെയർമാൻ ഷരീഫ് പൊട്ടിക്കല്ല്, എ.എ. കബീർ, നാസർ എറയസ്സൻ, പരിശീലകൻ അനീസ്, പ്രോഗ്രാം കൺവീനർ സി.പി.ലാലു എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}