വേങ്ങര: വേങ്ങര പഞ്ചായത്ത് പാണ്ടികശാല പതിനെട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ഗൃഹ സമ്പർക്ക ഗൃഹ സന്ദർശന പരിപാടി കബീർ കരുമ്പിലിന്റെ വീട്ടിൽ നിന്നും വാർഡ് പ്രസിഡന്റ് കെ.എം അലി ബാവ ഉദ്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ മമ്മിക്കുട്ടി, അഹമ്മദ് തേലപ്പുറത്ത്, പാണ്ടികശാലയിലെ കോൺഗ്രസ് പ്രവർത്തകരായ അസീസ് എട്ടുവീട്ടിൽ, ഫർഹാൻ കരുമ്പിൽ, റഷാദ് കരുമ്പിൽ, ശങ്കരൻ പെരയൻ, കെ എസ് പാണ്ടികശാല, മുജീബ് ഇ, അലവി ചെരിച്ചി, ബാബു എ വി, അസീസ് കരുമ്പിൽ, ബാലൻ പൈങ്ങാടൻ, സമദ് പി കെ, കബീർ എ ടി, സുധീഷ് പാണ്ടികശാല തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു.