വേങ്ങര: കേരളത്തിൽ ആദ്യമായി സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ഐ സി ഡി എസ് പദ്ധതി ആരംഭിച്ചുത് 1975 ഒക്ടോബർ 2 നു വേങ്ങര ബ്ലോക്ക് ലാണ്. ഐ സി ഡി എസ് പദ്ധതിയുടെ സുവർണ ജൂബിലി വിപുലമായി ആഘോഷിക്കുന്നതിന്റ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരുടെയും വൈസ് പ്രസിഡന്റ് മാരുടെയും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും യോഗം
ചേർന്നു സംഘാടകസമിതി രൂപീകരിച്ചു.
ബഹുജനങ്ങളെ പങ്കെടുപ്പിച്ച്
വിപുലമായ സ്വാഗതസംഘം
രൂപീകരിക്കാൻ തീരുമാനിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി ബെൻസിറ ടീച്ചർ ഉൽഘാടനം ചെയ്തു.
പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ,
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീനഫസൽ,
എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ്
കൊണ്ടാണത്ത്, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഫിയമലേക്കാരൻ, നാസർ പറപ്പൂർ, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സലീം, ലക്ഷ്മണൻ സി, CDPO മൈമൂന കെ ടി എന്നിവർ സംസാരിച്ചു.