എസ്.എം.സർവർ മെഗാ ക്വിസ് നടത്തി

കോട്ടക്കൽ: കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ  പ്രശസ്ത ഉർദു കവി എസ്.എം.സർവറിൻ്റെ സ്മരണാർത്ഥം നടക്കുന്ന മെഗാ ക്വിസ് മത്സരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ നിർവ്വഹിച്ചു. കോട്ടക്കൽ ഗവൺമെൻ്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കെ.യു.ടി.എ. ജില്ലാ പ്രസിഡണ്ട് വി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി.പി.മുജീബ് റഹ്‌മാൻ,മുജീബ് റഹ്‌മാൻ.കെ,ജുനൈസ.ടി, അഹമ്മദ് കുട്ടി തിരൂർ തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമ റിഷ്ദ.സി ഐ. യു.എച്ച്.എസ് പറപ്പൂർ, മിൻഹ ഫാത്തിമ.കെ.ടി ജി.എച്ച്.എസ്.എസ് ഇരിമ്പിളിയം,ഫാത്തിമ സഫ.കെ.ടി സി.ബി.എച്ച്.എസ്  വള്ളിക്കുന്ന് എന്നിവരും യു.പി.വിഭാഗത്തിൽ മുഹമ്മദ് ഹിഷാം.എൻ.എം, എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്, റഷ ഫാത്തിമ.സി.പി,ജി.യു.പി.എസ് ചോലക്കുണ്ട്, അവന്തിക.എം.പി,ടി.ആർ.കെ.യു.പി.എസ് വളാഞ്ചേരി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്കുള്ള  സമ്മാന ദാനവും പാറോളി റംല ടീച്ചർ നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}