നാണയത്തുട്ടുകൾ സ്വരൂപിച്ച് അവർ പുണ്യഭൂമിയിലേക്ക്

മലപ്പുറം: ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കുന്ന സന്തോഷത്തിലാണ് മഅദിൻ ദഅവാ കോളേജ് വിദ്യാർഥികൾ. നബിദിനത്തിൽ വിശുദ്ധ മക്കയിലേക്കും മദീനയിലേക്കും യാത്രതിരിക്കുകയാണ് ഇവർ. പഠനത്തോടൊപ്പം വിവിധ മാർഗങ്ങളിലൂടെ ലഭിച്ച നാണയത്തുട്ടുകളും മറ്റും സ്വരൂപിച്ചാണ് ഇവർ ഈ സദുദ്യമത്തിന് തയ്യാറെടുത്തത്.

മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങളുടെ ആശീർവാദത്തോടെയാണ് വിദ്യാർഥികളുടെ പ്രയത്നം. അതിന്റെ സാക്ഷാത്കാരം നടക്കുന്നത് പ്രവാചകർ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിലാണെന്നത് ഈ ആഗ്രഹസഫലീകരണത്തിന് ഇരട്ടിമധുരം നൽകുന്നു.

സമസ്ത ജില്ലാ സെക്രട്ടറിയും മഅദിൻ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅവാ പ്രിൻസിപ്പലുമായ ഇബ്‌റാഹീം ബാഖവി മേൽമുറി, മഅദിൻ ഹജ്ജ്, ഉംറ കോഡിനേറ്റർ അശ്‌റഫ് സഖാഫി പൂപ്പലം എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ യാത്രതിരിക്കുന്നത്.

ചെറുപ്പത്തിൽതന്നെ സാമ്പത്തികശുദ്ധിയും സമ്പാദ്യവും ശീലമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു പദ്ധതിയുടെ പ്രഖ്യാപനമെന്നും ഈ ആത്മവിശ്വാസം അവരുടെ സുരക്ഷിതമായ ഭാവി നിർമിക്കാനുതകുന്നതാണെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

യാത്രയയപ്പുസംഗമം സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സയ്യിദ് നിയാസ് അൽ ബുഖാരി, ഇബ്‌റാഹീം ബാഖവി മേൽമുറി, മഅദിൻ അക്കാദമി മാനേജർ ദുൽഫുഖാർ അലി സഖാഫി, മഅദിൻ പബ്ലിക് റിലേഷൻ കോഡിനേറ്റർ ഖാലിദ് സഖാഫി സ്വലാത്ത് നഗർ, ജംഷീർ അംജദി ഉള്ളണം, ഇർഫാൻ സഖാഫി വേങ്ങര, ഖാസിം അദനി കുറ്റിച്ചിറ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}