എ ആർ നഗർ: ജില്ലാതല ഐ എസ് ഒ അംഗീകാര പ്രഖ്യാപന ചടങ്ങിൽ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ
ഐ എസ് ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ, CDS ചെയർപേഴ്സൺ മീര, അസിസ്റ്റൻ്റ് സെക്രടറി ബിനീഷ്, CDS മെമ്പർമാരായ സരിത ഷെറീന, രേഖ, അഗ്രി CRP സുമലത, MEC അഞ്ജു എന്നിവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
സി ഡി എസുകളുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കിയതിനാണ് അംഗീകാരം.
നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച, അസിസ്റ്റൻ്റ് സെക്രട്ടറി, കുടുംബശ്രീ CDS ചെയർപേഴ്സൺ, CDS അംഗങ്ങൾ, ജീവനക്കാർ ഉൾപ്പടെയുള്ള ടീം അംഗങ്ങൾക്ക് അഭിനനനങ്ങൾ.