ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം നടത്തി

ഊരകം: ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാറിന്റെ സുൽത്താൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആര്യാടൻ  മുഹമ്മദ് അനുസ്മരണ സമ്മേളനം വി സി വായനശാലയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം കെ മൊയ്തീൻ എന്ന മാനുവിന്റെ അധ്യക്ഷതയിൽ ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു.
        
ചരിത്ര താളുകളിൽ തങ്ക ലിപികളിൽ തുന്നിച്ചേർക്കപ്പെട്ട അപൂർവ്വം ചില പൊതുജന പ്രവർത്തകരുടെ കൂട്ടത്തിൽ ഇടം പിടിച്ച നേതാവാണ് ആര്യാടൻ മുഹമ്മദ് എന്നും ആര്യാടന്റെ വിയോഗം മലബാറിലെ കോൺഗ്രസ് പ്രവർത്തകരുടെ തീരാനഷ്ടമാണ് എന്നും സമ്മേളനം അനുസ്മരിച്ചു.
      
എം കെ ഷറഫുദ്ദീൻ,സേവ്യർ, മണ്ണിൽ ഭാസ്കരൻ, എൻ ടി സക്കീർ, പി സൈതലവി ,വി കെ ഉമ്മർ ഹാജി, കെ സത്യൻ, തുടങ്ങിയവർ സംസാരിച്ചു. സക്കീർ മിനി സ്വാഗതവും ചാത്തൻ കരിമ്പിലി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}